
കട്ടപ്പന: വ്യാവസായിക പരിശീലന വകുപ്പിലെ അദ്ധ്യാപക വിഭാഗം ജീവനക്കാർക്കുമേൽ നടപ്പാക്കി വരുന്ന കിരാതനയം  അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്  ഐ. ടി. ഡി. ഐ. ഒ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഗവ.ഐ ടി ഐ യിൽ നടന്ന പ്രതിഷേധപ്രകടനംനടത്തി.
അദ്ധ്യാപകരുടെയും ട്രെയിനികളുടെയും നിരന്തരമായ ആവശ്യമായിരുന്നു ശനി അവധി എന്നത്.കേരളത്തിൽ മറ്റൊരു വിദ്യാഭ്യാസ തൊലിലധിഷ്ഠിത വിദ്യാഭ്യാസസ്ഥാപനങ്ങളിലും ശനിയാഴ്ച പ്രവൃത്തിദിവസമായിരുന്നില്ല.വിദ്യാർത്ഥി സംഘടനകളുടെ ശനിയാഴ്ചകളിലെ തുടർസമരം ഫലം കണ്ടുവെങ്കിലും ശനി അവധി നൽകിയ സർക്കാർ ഉത്തരവിൽ അദ്ധ്യാപകർ നിലവിലുള്ള ഡ്യൂട്ടിസമയത്തെക്കാൾ കൂടുതൽ ജോലി ചെയ്യണമെന്ന നിർദ്ദേശമാണ് പ്രതിഷേധത്തിനിടയാക്കിയത്.
പ്രതിഷേധസമരം ഐ ടി ഡി ഐ ഒ സംസ്ഥാന സെക്രട്ടറി ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്തു.ജില്ലനേതാക്കളായ മിലൻദാസ്, ദീപക് എന്നിവർ സംസാരിച്ചു.