തോട്ടം ഉടമകൾ പി.എഫ് വിഹിതം അടയ്ക്കുന്നില്ല
പീരുമേട്: അ എസ്റ്റേറ്റുകളിൽ ജോലി ചെയ്ത് വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും തൊഴിലാളികളിൽ നിന്നും മാനേജ്‌മെന്റ് പിടിച്ച പിഎഫ് വിഹിതവും മാനേജ്‌മെന്റ് വിഹിതവും അടയ്ക്കാതെവന്നതോടെ തൊഴിലാളികളുടെ ജീവിതം വഴിമുട്ടുന്നു.ഇതു സംബന്ധിച്ച് പീരുമേട് ലേബർ ഓഫീസിൽ പരാതികൾ നിലവിലുണ്ട്.പീരുമേട്ടിലെ വലിയ തോട്ടങ്ങളായ ബഥേൽ പ്ലാന്റേഷൻസ്, പോബ്സ് എസ്റ്റേറ്റ്, ചിതമ്പരംമരിക്കാർ പ്ലാന്റേഷൻസ് എസ്റ്റേറ്റ്, തുടങ്ങിയ തോട്ടങ്ങളിലെ നൂറുകണക്കിന് തൊഴിലാളികൾക്ക് ഇവർ വിരമിച്ചിട്ടും ഇവരുടെ പക്കൽ നിന്നും എല്ലാ മാസവും തോട്ടം മാനേജ്‌മെന്റ് പിടിച്ച പി.എഫ് വിഹിതവും തോട്ടം മാനേജ്‌മെന്റ് അടക്കേണ്ട പി.എഫ്. വിഹിതവും അടച്ചിട്ടില്ല.വിരമിച്ച തൊഴിലാളികൾക്ക് എസ്റ്റേറ്റുകളിൽ നിന്നും വിരമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും എസ്റ്റേറ്റ്‌പെൻഷനും ഇതുമൂലം ലഭിക്കുന്നില്ല.ബേഥൽപ്ലാന്റേഷനിലെ 300 ൽ അധികം തൊഴിലാളികളാണ് ഇത്തരത്തിൽ പിഎഫ് വിഹിതം അടയ്ക്കാതിനെ തുടർന്ന് പ്രതിസന്ധിയിൽ ആയിരിക്കുന്നത്.
ചിദംബരം മരക്കാർ പ്ലാന്റേഷൻ തോട്ടത്തിലെ 41 തൊഴിലാളികൾക്ക് വിരമിച്ചിട്ടും പി.എഫ് വിഹിതം അടയ്ക്കാത്തതിനാൽ പെൻഷൻ ലഭിക്കുന്നില്ല. തൊഴിലാളികളുടെ നിത്യ ചെലവുകൾക്ക് മാസം ലഭിക്കേണ്ട വരുമാനമാണ് ഇല്ലാതായിരിക്കുന്നത്. ജോലിയിൽ നിന്ന് വിരമിച്ചതിനാൽ വരുമാനമില്ലാതെ പ്രതിസന്ധിയിലായ തൊഴിലാളികളുടെ ജീവിതം കൂടുതൽ കഷ്ടത്തിലുമായി. ഇവരുടെ ഭക്ഷണ ആവശ്യങ്ങൾ ആശുപത്രി ചെലവുകൾ തുടങ്ങിയ നിത്യചെലവുകൾക്ക് പോലും നടത്താൻ ഏറെ പ്രയാസപ്പെടുകയാണ്.
= തോട്ടം വാങ്ങിഅഞ്ചു വർഷത്തിലധികമായിട്ടും മുൻ മാനേജ്‌മെന്റ് പി.എഫ്. വിഹിതം അടയ്ക്കാൻ നൽകിയ തുക കൃത്യസമയത്ത് അടയ്ക്കാതെ തൊഴിലാളികളെ ദ്രോഹിക്കുകയായാണ് .