
കരിമണ്ണൂര്‍: ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാഘോഷം സംഘടിപ്പിച്ചു. കരിമണ്ണൂര്‍ ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ടി.പി മനോജ് അദ്ധ്യക്ഷത വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ഉദ്ഘാടനം ചെയ്തു. കരിമണ്ണൂര്‍ ഗവ.യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസഫ് ഷാജി പ്രസംഗിച്ചു. ചടങ്ങില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സില്‍ വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചു. ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് വിവിധ വിദ്യാലയങ്ങളില്‍ നടന്ന വിവിധ മത്സര വിജയികളെ അനുമോദിച്ചു. കരിമണ്ണൂര്‍ ബിആര്‍സി ട്രെയിനര്‍ സിന്റോ ജോസഫ്, സ്‌പെഷല്‍ എഡ്യൂക്കേറ്റര്‍മാരായ ബിന്‍സി തോമസ്, ജെറിന്‍ ജോര്‍ജ്, പി.പി.ജെസി എന്നിവര്‍ നേതൃത്വം നല്‍കി.