രാജാക്കാട്:രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയുടെ മമ്മട്ടിക്കാനം അമലോത്ഭവ മാതാ കപ്പേളയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ എഴിന് നടക്കുമെന്ന് വികാരി ഫാ.മാത്യു കരോട്ടുകൊച്ചറയ്ക്കൽ അറിയിച്ചു. വൈകിട്ട് 4.30 ന് ജപമാല,5 ന് ലദീഞ്ഞ് ആഘോഷമായ തിരുനാൾ കുർബ്ബാന ഫാ.ജോയൽ വള്ളിക്കാട്ട്,പ്രദക്ഷിണം,നേർച്ച എന്നിവ നടക്കും.