തൊടുപുഴ: ഉണ്ണിയേശുവിനെ വരവേൽക്കാനായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്തുമസിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ കച്ചവടക്കാരും തയ്യാറെടുപ്പിലാണ്. വിവിധ വർണ്ണങ്ങളിലും വിവിധ ആകൃതിയിലും ജനങ്ങളെ ആകർഷിക്കാനായി നക്ഷത്രക്കൂട്ടങ്ങൾ നിരത്തുകളിൽ നിറഞ്ഞിരിക്കുകയാണ്. സന്ധ്യസമങ്ങളിൽ നഗരത്തിന്റെ വിവിധ ഇടങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഏവരുടെയും മനസ്സിന് സന്തോഷം പകരുന്ന രീതിയിൽ തിളങ്ങി നിൽക്കുന്ന നക്ഷത്റക്കൂട്ടങ്ങളെയും കാണാം. കൂടാതെ പുൽക്കൂടുകൾ, ഉണ്ണിയേശുവിന്റെ അടക്കം വിവിധ തിരുരൂപങ്ങളും, ക്രിസ്മസ് ട്രീ, അലങ്കാര ങ്ങൾ എന്നിവയെല്ലാം തയ്യാറാക്കി ഏവരും പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിനായി കാത്തിരിപ്പ് തുടരുകയാണ്. കടകളിൽ വർണ്ണപ്രപഞ്ചം തീർത്തിട്ടുണ്ട്. വരും ദിനങ്ങളിൽ കച്ചവടം പൊടിപൊടിക്കുമെന്ന ശുഭപ്രതീക്ഷയാണുള്ളത്. പേപ്പർ സ്റ്റാർ മുതൽ എൽ.ഇ.ഡി. സ്റ്റാർ വ രെ വിപണിയിൽ സുലഭമാണ്. പോളി മാർബിളിൽ നിർമ്മിച്ചവയും മാർബിളിൽ നിർമ്മിച്ചവയും പ്ലാസ്റ്ററോ പാരീസിൽ നിർമ്മിച്ചവയും ലഭ്യമാണ്. ദേവാലയങ്ങളിൽ നിന്നുൾപ്പെടെ നിരവധി ആളുകളാണ് ഇവയുടെ ആവശ്യക്കാർ.മരക്കമ്പുകൾ വെട്ടി ശരിയായ രീതിയിൽ പാകപ്പെടുത്തി പുൽത്തൊഴുത്ത് നിർമ്മിച്ച് അതിൽ വൈക്കോലും പുല്ലുമുൾപ്പെടെ വിതറി. തിരുരൂപങ്ങൾ ഒരുക്കി ക്രിസ്തുമസ് തലേമുതൽ ഉണ്ണിയേശുവിനെ വരവിനായുള്ള കാത്തിരുപ്പുകൾ തുടരും. ക്രിസ്തുമസ് ദിനത്തിൽ ദീപശോഭയിൽ പ്രകാശിക്കുന്ന നക്ഷത്രങ്ങളുടെയും പുൽക്കൂടിന്റെ ഭംഗിക്ക് മാറ്റ് കൂട്ടുന്ന ക്രിസ്മസ് ട്രീയും ഒരുക്കി അതിന്റെ മനോഹാരിത വർദ്ധിപ്പിക്കും. തിരുരൂപങ്ങൾ അടങ്ങിയ സെറ്റുകൾ, വിവിധ തരം ക്രിസ്തുമസ് കാർഡുകൾ എന്നിവയെല്ലാം വിപണി കീഴടിക്കിയിരിക്കുകയാണ്.
വിലയാണ് പ്റധാനം
പ ലയിനം നക്ഷത്രങ്ങൾ വിപണിയിൽ സുലഭമാണ്. പേപ്പർ മുതൽ എൽ.ഇ.ഡി വരെ അതിൽപ്പെടും. പേപ്പർ നക്ഷത്രങ്ങൾ 80 മുതൽ 350, 420 വരെ വലുപ്പതിന് അനുസരിച്ച് വിലയിൽ വ്യത്യാസം വരും. എൽ.ഇ.ഡി നക്ഷത്രങ്ങൾ 100മുതൽ 130 എന്നിങ്ങനെ പോകുന്ന ു വില. പുൽക്കൂട് 500മുതൽ 1100,1300,1500 എന്നിങ്ങനെയും പുൽക്കൂട് സെറ്റ് 2000മുതൽ ആരംഭിക്കും. പോളിമാർബിളിൽ നിർമ്മിച്ചവയാണെങ്കിൽ 2000മുതൽ 7000വരെയും വിലവരും
പ്ലാസ്റ്ററോ പാരീസിൽ നിർമ്മിച്ചവയാണെങ്കിൽ 275മുതൽ 1500 വരെ വില വരും. മാർബിളിൽ നിർമ്മിച്ചവയ്ക്ക് 10,000 രൂപ വരെ വില വരും. ക്രിസ്മസ്ട്രീ ലൈറ്റ് തെളിയുന്നവയാണെങ്കിൽ നാല് അടിയാണെങ്കിൽ 8500 രൂപയും സാധാരണ ക്രിസ്മ്സ് ട്രീക്ക് 850വരെ വില വരും. പത്ത് നീളമുള്ള ക്രിസ്മ്സ് ട്രീയ്ക്ക് 10,000രൂപവരെ വിലവരും. തിരുരൂപങ്ങൾ സെറ്റിന് 275 മുതൽ വിപണിയിലുണ്ട്. പ്ലാസ്റ്റ്രോ പാരീസിൽ നിർമ്മിച്ചവയെങ്കിൽ 1500രൂപ വിലവരും പോളി മാർബിളാണെങ്കിൽ 7000മുതൽ 10,000 വരെ നൽകണം. കാർഡുകളും പല വിലയിൽ വിപണിയിലുണ്ട്. രണ്ട് രൂപമുതൽ 50 രൂപ വരെ യുള്ള കാർഡുകളുമുണ്ട്.