suma

ഇടുക്കി : ജില്ലയിലെ ആദ്യ സി. പി. എം വനിത ഏരിയ സെക്രട്ടറിയായി മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം .എം മണിയുടെ മകൾ സുമ സുരേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു. .ശാന്തൻപാറ ഏരിയാ സെക്രട്ടറിയായാണ് സുമ തിരഞ്ഞെടുക്കപ്പെട്ടത്.

1985 മുതൽ ഇടുക്കിയിൽ സി പി എമ്മിനെ നയിച്ച മുതിർന്ന നേതാവ് എം.എം. മണിയുടെ മുന്നാമത്തെ മകളാണ് സുമ. 1993 ൽ പാർട്ടി അംഗമായ സുമ രാജേന്ദ്രൻ നിലവിൽ സി .പി .എം ജില്ലാ കമ്മറ്റി അംഗവും മഹിള അസോസിയേഷൻ ജില്ല പ്രസിഡന്റുമാണ്. 2010 -15 കാലത്ത് രാജകുമാരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു.