തൊടുപുഴ: ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരദേവ ക്ഷേത്രത്തിൽ വൃശ്ചിക മാസ ഷഷ്ഠി വൃതവും പ്രാർത്ഥനയും ശനിയാഴ്ച നടക്കും. രാവിലെ വിശേഷാൽ ഗണപതി ഹോമത്തോടുകൂടി ആരംഭിക്കും. വിശേഷാൽ കലശം, പാലഭിഷേകം, പഞ്ചാമൃതം, പാൽപ്പായസം, നെയ്യ് വിളക്ക് സമർപ്പണം, ഇളനീർ അഭിഷേകം, ഗുരദേവസന്നിധിയിൽ 'ഗുരു പൂജ, നെയ്യ് വിളക്ക് സമർപ്പണം എന്നിവ നടക്കും. തിരുസന്നിധിയിൽ സമൂഹപ്രാർത്ഥന, സമർപ്പണം, അന്നദാനം എന്നിവ ഭക്ത്യാദരപൂർവ്വം നടത്തുമെന്ന് എസ്. എൻ. ഡി. പി യൂണിയൻ കൺവീനർ പി.ടി. ഷിബു, ദേവസ്വം മാനേജർ കെ.കെ. മനോജ് എന്നിവർ അറിയിച്ചു.