ഇടുക്കി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട നഴ്സിങ്(ബി.എസ്.സി നഴ്സിംങ്/ജിഎൻഎം)ബിരുദധാരികളെ അപ്രന്റീസ് നേഴ്സായും പാരാമെഡിക്കൽ ബിരുദ/ഡിപ്ലോമ ധാരികളെ പാരാമെഡിക്കൽ അപ്രന്റീസായും ജില്ലയിലെ സി.എച്ച്സി, എഫ്.എച്ച്സി 'താലൂക്ക് ആശുപത്രി, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ ഹോണറേറിയം വ്യവസ്ഥയിൽ താത്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം ബിഎസ് .സി നഴ്സിംങ്, ജിഎൻഎം യോഗ്യതയുള്ളവർക്ക് യഥാക്രമം 18,000,15,000 രൂപയും പാരാമെഡിക്കൽ അപ്രന്റീസിന് 12,000 രൂപയും ആയിരിക്കും. ഉദ്യോഗാർത്ഥികൾ 21 നും 35 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.ഉദ്യോഗാർത്ഥികൾക്ക് കെഎൻസി,കേരള പാരമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കെഎൻസി,കേരള പാരമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ,ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ 12 ന് വെെകിട്ട് 5 ന് മുൻപായി സമർപ്പിക്കണം. ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ്, പൈനാവ് പി ഒ., ഇടുക്കി 685603 എന്ന മേൽ വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: :04862296297.