ksu-kattapana
കട്ടപ്പന ഗവ. ഐ.ടി.ഐ കോളേജിൽ കെ.എസ്‌.യു നടത്തിയ ഉപവാസ സമരം

കട്ടപ്പന: അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു കട്ടപ്പന ഗവ. ഐ.ടി.ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. കോളേജ് ഓഫീസിന് മുമ്പിലാണ് പ്രവർത്തകർ ഉപവാസ സമരം അനുഷ്ഠിച്ചത്. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി റോബിൻ ജോർജ്, യൂണിറ്റ് അംഗങ്ങളായ ജെറോം ഷിബു, സൂര്യ പ്രകാശ്, ജോ പോൾ, ബിബിൻ ബിജു, സഹത് സലീം, ഫെബിൻ എം ടോണി, റോയൽ വി. രാജ് എന്നിവർ നേതൃത്വം നൽകി.