കട്ടപ്പന: സി.പി. എം കട്ടപ്പന ഏരിയ സമ്മേളനം 6,7 തീയതികളിൽ കട്ടപ്പന സി.എസ്‌.ഐ ഗാർഡനിൽ നടക്കും.
6ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം എം. എം മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം കെ .പി മേരി, ജില്ലാ സെക്രട്ടറി സി. വി വർഗീസ് തുടങ്ങിയവർ സംസാരിക്കും. 7ന് ഉച്ചകഴിഞ്ഞ് മൂന്നിന് കട്ടപ്പന ടൗൺ ഹാൾ പരിസരത്തുനിന്ന് നഗരത്തിലേക്ക് റെഡ് വോളന്റിയർ മാർച്ച്. പൊതുസമ്മേളനം കട്ടപ്പന ഓപ്പൺ സ്റ്റേഡിയത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം .സ്വരാജ് ഉദ്ഘാടനം ചെയ്യും. എം എം മണി എം.എൽ.എ, ജില്ലാ സെക്രട്ടറി സി വി വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ .പി മേരി തുടങ്ങിയവർ സംസാരിക്കും. ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് രാഹുൽ കൊച്ചാപ്പിയും സംഘവും അവതരിപ്പിക്കുന്ന കോട്ടയം തുടിയുടെ നാടൻപാട്ട് അരങ്ങേറുമെന്ന് സ്വാഗതസംഘം ചെയർമാൻ മാത്യു ജോർജ്, കൺവീനർ എം സി ബിജു, ട്രഷറർ ടോമി ജോർജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ എം ബിനു, കെ പി സുമോദ്, കെ സി ബിജു, ലിജോബി ബേബി, ഫൈസൽ ജാഫർ എന്നിവർ അറിയിച്ചു.