പീരുമേട്: വിദേശ ടൂറിസ്റ്റിന് ബൈക്ക് അപകടത്തിൽ പരിക്കേറ്റു.ജർമനി സ്വദേശി ഹാൻസി(56)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടത്തിൽപ്പെട്ടത്. പീരുമേട് സലഫി മസ്ജിദിന് സമീപത്ത് നിന്ന് എതിരെ വരുന്ന വാഹനം കണ്ട് പെട്ടെന്ന് വെട്ടിച്ചപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. ഇരു കൈകളും ഒരു കാലും ഒടിഞ്ഞു. ചുണ്ടിനും മുറിവുണ്ട്. പീരുമേട് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക്‌ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേക്കടിയിലേക്ക്‌പോകുമ്പോഴായിരുന്നു അപകടം.