അടിമാലി: പാതയോരത്തെ കുഴിയിൽ ചാടി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന് പരുക്ക്.പാക്കാലപ്പടിയ്ക്ക് സമീപം മണ്ണ് പുരയിടത്തിൽ ഷാജിയ്ക്കാണ് സാരമായ പരുക്കേറ്റത്.ബുധനാഴ്ച രാത്രി 7 മണിയോടെ കൊന്നത്തടിഅഞ്ചാംമൈൽഇറക്കത്തിലായിരുന്നു സംഭവം. എതിർദിശയിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പാതയോരത്തെ കുഴിയിൽ ചാടിയ ബൈക്ക് മറിയുകയായിരുന്നു. ടാർ റോഡിലേക്ക് തെറിച്ചുവീണ ഷാജിയെ ഉ ആദ്യം അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഈ ഭാഗത്ത് കുത്തിയൊഴുകിയെത്തുന്ന മഴ വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത് മൂലം പാതയോരം ഇടിഞ്ഞിറങ്ങിയാണ് ഗർത്തമുണ്ടായത്.അപകടസൂചനയായി നാട്ടുകാർ ചുമന്ന തുണി ചുറ്റിയകമ്പ് നാട്ടിയതാണ് ഗർത്തം തിരിച്ചറിയാനുള്ള മാർഗമായിരുന്നത്.