excelence
വിവേകാനന്ദ സെന്റർ ഫോർ സ്‌കിൽ ആൻഡ് എക്സലൻസ് എന്ന തൊഴിൽ പരിശീലന കേന്ദ്രം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ഉദ്ഘാടനംചെയ്യുന്നു

അടിമാലി: വിവേകാനന്ദ സെന്റർ ഫോർ സ്‌കിൽ ആൻഡ് എക്സലൻസ് എന്ന തൊഴിൽ പരിശീലന കേന്ദ്രം അടിമാലി ഇരുന്നൂറേക്കറിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ ഉദ്ഘാടനം ചെയ്തു. ആദിവാസി, മറ്റ് പിന്നാക്ക ജനവിഭാഗങ്ങളിലെ യുവജനങ്ങളുടെ ഉന്നമനത്തിനു വേണ്ടിയുള്ള സൗജന്യ തൊഴിൽ പരിശീലന കേന്ദ്രമാണ്. ചടങ്ങിൽ ഇ .വൈ .ജി .ഡി എസ് പ്രതിനിധി കോശി മാത്യു മുഖ്യപ്രഭാഷണം നടത്തി. തോമസ് സേവിയർ , ജീവൻ ശശിധരൻ ജില്ലാ പഞ്ചായത്ത് മെമ്പർ സോളി ജീസസ്, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ ജോളിക്കുട്ടി കെ, ലാൽ പ്രസാദ് ( ജെ എസ് എസ്ഡയറക്ടർ), മണിയൻ കെ ഡി സബ് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് അടിമാലി, .പി .എച്ച് ഉമ്മർ ജനമൈത്രി അസി. എക്‌സൈസ് ഇൻസ്‌പെക്ടർ, സി.എസ്. റജികുമാർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിവേകാനന്ദ മെഡിക്കൽ മിഷൻ എന്നിവർ ആശംസ പ്രസംഗം നടത്തി.