 
പീരുമേട്: 68 മത് ഓൾ ഇന്ത്യ പൊലീസ് ഡ്യൂട്ടി മീറ്റിൽ ഇടുക്കി ജില്ലയ്ക്ക് അഭിമാനമായി ഗ്ലൻമേരി സ്വദേശിയായ അനൻസിയാ. പങ്കെടുത്ത രണ്ട് ഇനത്തിലും ഒന്നാം റാങ്ക് കരസ്ഥമാക്കി വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ സിപിഒ യാണ്അനാൻസിയ ജെ എൻ. ആദ്യമായാണ് പീരുമേട്ടിൽ നിന്നും ദേശീയതലത്തിലെ പൊലീസ് ഡ്യൂട്ടി മീറ്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ഒരാൾക്ക് അവസരം ലഭിക്കുന്നത്. ക്രൈം സീൻ നിരീക്ഷണം പോർട്രെയിറ്റ് പാർലെ
എന്നീ ഇനങ്ങളിൽ മത്സരിച്ച് സംസ്ഥാന തലത്തിൽ രണ്ടിനത്തിലും ഒന്നാം റാങ്ക് കരസ്ഥമാക്കി. ആൾ ഇൻഡ്യ പൊലീസ് ഡ്യൂട്ടി മീറ്റിൽ കേരളത്തെ പ്രതിനിധീകരിക്കാനു ള്ള യോഗ്യത ആണ് നേടിയിരിക്കുന്നത്.
കേരളത്തിന്റെ പൊലീസ് സേനയ്ക്ക് ഒപ്പം പീരുമേട് തോട്ടം മേഖലയ്ക്ക് ഏറെ അഭിമാനകരമായി മാറിയിരിക്കുകയാണ് ഈ പൊലീസ് ഉദ്യോഗസ്ഥ. ഗ്ലെൻ മേരി എസ്റ്റേറ്റിലെ ജോസഫ് നെപ്പോളിയന്റെയും, മരിയ പുഷ്പത്തിന്റെയും മകളാണ് .