ചെറുതോണി: സിവിൽ സർവീസിന്റെ ആത്മാഭിമാനം നശിപ്പിക്കുകയും ജനങ്ങളുടെ വിശ്വാസം തകർക്കുകയും ചെയ്തു കൊണ്ട്അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ നടപടി പ്രതിഷേധാർഹമാണ്. പെൻഷൻ കൈപ്പറ്റിയ കാലയളവ് ശമ്പളമില്ലാത്ത അവധിയാക്കി മാറ്റി ശമ്പള തുക തിരിച്ചു പിടിക്കണമെന്ന് കേരള കർഷക യൂണിയൻ സംസ്ഥാനപ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു. അനർഹമായ പെൻഷൻ വാങ്ങാൻ സാഹചര്യമൊരുക്കിയവർക്കെതിരെയും അന്വേഷണം വേണം. കർഷക പെൻഷൻ അപേക്ഷകൾ പരിഗണിക്കുന്നതിലെ കാലതാമസം ഒഴിവാക്കണം. കർഷകക്ഷേമനിധി ബോർഡ്പ്രവർത്തനം കാര്യക്ഷമമാക്കണം. വർഗീസ് വെട്ടിയാങ്കൽ ആവശ്യപ്പെട്ടു.