vandi

പീരുമേട്: വനംവകുപ്പ് അനുമതി ലഭിക്കാത്തതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് മെയിന്റൻസ് ചെയ്യാൻ കൊണ്ടുവന്ന സാധനങ്ങൾ ഉൾപ്പെട്ട വാഹനം വള്ളക്കടവ് ചെക്ക് പോസ്റ്റിൽ വനം വകുപ്പ് തടഞ്ഞു. മുല്ലപ്പെരിയാർ ഡാമിന്റെ അറ്റകുറ്റ പണികൾക്കായി തമിഴ്നാട്ടിൽ നിന്നും രണ്ടു ലോറിയിൽ കൊണ്ടുവന്ന എം സാന്റ് വള്ളക്കടവ് ചെക്ക് പോസ്റ്റിൽ വനംവകുപ്പ് തടഞ്ഞത്. തമിഴ് നാട് പൊതുമരാമത്താണ് എം സാന്റ് കൊണ്ടുവന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിലെ അറ്റകുറ്റപ്പണികൾക്കായി ബുധനാഴ്ച വൈകിട്ട് 5 ന്ആണ് 2 ലോറിയിൽ എംസാന്റ് പെരിയാർ ടൈഗർ സംരക്ഷണ കേന്ദ്രത്തിലൂടെ കൊണ്ടുവന്നത്. പെരിയാർ ടൈഗർ റിസർവ്വിലൂടെ സാധനങ്ങൾ കൊണ്ടുപോകുമ്പോൾ മുൻകൂട്ടി അനുവാദം വാങ്ങണം. ഇതിന് റ്റൈഗർ റിസർവ് ഡെപ്യൂട്ടി ഡയറകറുടെ അനുമതി ആവശ്യമാണ്. ഈ അനുമതി ഇല്ലാതെയാണ് തമിഴ്നാട് വാഹനങ്ങൾ എം സാന്റുമായി എത്തിയത്. സംസ്ഥാന ജലവിഭവ വകുപ്പാണ് അനുമതിശുപാർശ ചെയ്യേണ്ടത്. ചെക്ക് പോസ്റ്റിൽ വനം വകുപ്പ് തടഞ്ഞപ്പോഴാണ് തമിഴ്നാട് അനുമതിക്കായി എത്തിയത്.എന്തെല്ലാം അറ്റകുറ്റപ്പണികളാണ് നടത്തുന്നത് എന്ന് വ്യക്തമാക്കണമെന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് ഉദ്യോഗസ്ഥർ നൽകാൻ ഇത് വ്യക്തമാക്കാൻ തയ്യാറായില്ല. ഇതിനാൽ ജല വിഭവ വകുപ്പ് അനുമതി പത്രം നൽകിയിട്ടില്ല. വള്ളക്കടവ് റേഞ്ച് ഓഫീസിൽ ഇത് സംബന്ധിച്ച് യാതൊരുവിധ അനുമതിപത്രമോ അറിയിപ്പ് ലഭിച്ചിട്ടില്ലായിരുന്നു. അനുമതിപത്രം ലഭിക്കുന്ന മുറയ്ക്ക് വാഹനങ്ങൾ കടത്തിവിടുമെന്ന് വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.കെ.അജയഘോഷ് അറിയിച്ചു.
അനുമതി ലഭിക്കാത്തത് വാഹനങ്ങൾ വള്ളക്കടവ് ചെക്ക്‌പോസ്റ്റിൽ കാത്ത്കി ടക്കുകയാണ്.