കട്ടപ്പന: ഐ.സി.ഡി.എസ് കട്ടപ്പന അഡീഷണൽ പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി ഡിസംബർ മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ടാക്സി പെർമിറ്റുള്ള കാർ/ജീപ്പ് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. വാഹന ഉടമകൾക്ക് മത്സരസ്വഭാവമുള്ള ടെണ്ടറുകൾ മുദ്ര വച്ച കവറുകളിൽ സമർപ്പിക്കാം. പ്രതിമാസം 800 കി. മി. ഓടുന്നതിന് പരമാവധി 20,000 രൂപ ആയിരിക്കും പ്രതിഫലം.
ടെണ്ടർ ഫോറം വിൽക്കുന്ന അവസാന തീയതി 21 പകൽ 12 മണി. അന്ന് ഉച്ചയ്ക്ക് ഒരു മണി വരെ ടെണ്ടർ സ്വീകരിക്കും . വിലാസം: സി.ഡി.പി.ഒ, ഐ.സി.ഡി.എസ് കട്ടപ്പന അഡീഷണൽ, വണ്ടൻമേട്. ഫോൺ: 9745506022.