bdjs
ബി.ഡി.ജെ.എസ് സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി ജില്ല പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ പതാക ഉയർത്തുന്നു. സംസ്ഥാന വൈ. പ്രസിഡന്റ് അഡ്വ. സംഗീത വിശ്വനാഥൻ സമീപം

അടിമാലി: ബി.ഡി.ജെ.എസ് സ്ഥാപകദിനം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടിമാലിയിൽ ആഘോഷിച്ചു. ജില്ല പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ പതാക ഉയർത്തി. തുടർന്ന് നടന്ന യോഗത്തിൽ ആഘോഷ പരിപാടി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ സംഗീത വിശ്വാനാഥൻ ഉദ്ഘാടനം ചെയ്തു ബിഡിജെഎസ് എന്ന പ്രസ്ഥാനം പത്താം വയസ്സിലേക്ക് കടക്കമ്പോൾ ബിഡിജെഎസ് മന്നോട്ടുവെച്ച് സാമൂഹ്യനീതി എന്ന ആശയത്തിന് ഏറെ പ്രസക്തിയുള്ള കാലഘട്ടമാണെന്നും നായാടി മുതൽ നമ്പൂതിരി വരെ എന്നുള്ള ആശയത്തെ മാറ്റി നായാടി മുതൽ നസ്രാണി എന്നുള്ള ആശയത്തെ സ്വീകരിക്കേണ്ട അനിവാര്യതയെ ക്കുറിച്ചും ചർച്ച ചെയ്യേണ്ടിയിരിക്കുവെ യോഗം വിലയിരുത്തി അഡ്വ. പ്രതീഷ് പ്രഭ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഈ മനീഷ് കുടിക്കയത്ത് , പാർഥേശൻ ശശികുമാർ , ജില്ലാ ട്രഷറർ ജോബി വാഴക്കാട്, ബിനു കുരുവി ക്കാനം , വി ബി സുകുമാരൻ, സന്തോഷ് തോപ്പിൽ, വിനോദ് നാരായണൻ, സന്ദീപ് ഇടക്കുടയിൽ, ടി .കെ ബിനോജ് ,ബിനു കുന്നേൽ, സിനീഷ് വിജയൻ എന്നിവർ സംസാരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ബിനീഷ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ്സുരേന്ദ്രൻ കൂട്ടക്കന്നേൽ നന്ദിയും പറഞ്ഞു