മൂന്നാർ: മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവുംപ്രകാരം ദേവികുളം മെയിന്റനൻസ് ട്രിബ്യൂണലിൽ ലഭിക്കുന്ന പരാതികൾ തീർപ്പാക്കുന്നതിനായി കൺസിലിയേഷൻ ഓഫീസർമാരെ നിയോഗിച്ചു. ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിലേക്കാണ് നിയമനം
നിയമനം ലഭിച്ചവർ ജനുവരി ഒന്നിന് രാവിലെ 10 ന് ദേവികുളം മെയിന്റനൻസ് ട്രിബ്യൂണൽ മുൻപാകെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.