cpmkattppana

കട്ടപ്പന :വയനാട് പുനരധിവാസത്തിന് ധനസഹായം അനുവദിക്കാത്ത കേന്ദ്ര സർക്കാരിന്റെ നയം ജനവഞ്ചനയാണെന്ന് എം എം മണി എംഎൽഎ പറഞ്ഞു. സിപി എം കട്ടപ്പന ഏരിയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി വയനാട്ടിലെത്തി ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയതുമാത്രമാണ് ഉണ്ടായത്. കേരളത്തെ പൂർണമായി അവഗണിച്ചു. കേരളത്തെ സാമ്പത്തികമായി പ്രതിരോധത്തിലാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും എം എം മണി കുറ്റപ്പെടുത്തി.
ഏരിയ കമ്മിറ്റിയംഗം മാത്യു ജോർജ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സി .വി വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ .പി മേരി, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ പി .എസ് രാജൻ, കെ. എസ് മോഹനൻ, ആർ. തിലകൻ, ഏരിയ സെക്രട്ടറി വി ആർ സജി തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് പ്രതിനിധി സമ്മേളനത്തിനശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് ടൗൺ ഹാൾ പരിസരത്തുനിന്ന് റെഡ് വോളന്റിയർമാർ മാർച്ച് നടക്കും. തുടർന്ന് ഓപ്പൺ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം .സ്വരാജ് ഉദ്ഘാടനം ചെയ്യും. എം. എം മണി എം.എൽ.എ, സി .വി വർഗീസ്, കെ .പി മേരി തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് രാഹുൽ കൊച്ചാപ്പിയും സംഘവും അവതരിപ്പിക്കുന്ന കോട്ടയം തുടിയുടെ നാടൻപാട്ടും അരങ്ങേറും.