
തൊടുപുഴ :കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ പ്രതിഷേധം ഇരമ്പി .ഫെസ്റ്റോയുടെ നേതൃത്വത്തിൽജീവനക്കാരുടെയും അദ്ധ്യാപകരുടെയും ജില്ലാ മാർച്ച്
തൊടുപുഴ സിവിൽ സ്റ്റേഷനിൽ നിന്നും ആരംഭിച്ച മാർച്ച് പഴയ ബസ്റ്റാൻഡ് മൈതാനിയിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ. ആർ ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. കെ .എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ .എം ഷാജഹാൻ, കെ ജി ഒ എ സംസ്ഥാന കമ്മിറ്റി അംഗം പി.എം ഫിറോസ്, കെ. ജി .എൻ .എ സംസ്ഥാന വൈസ് പ്രസിഡണ്ട് എം ആർ രജനി, എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം ഹാജറ,പി എസ് സി ഇ യു സംസ്ഥാന കമ്മിറ്റിയംഗം സി ജെ ജോൺസൺ, കെ എൻ .ടി .ഇ ഒ ജില്ലാ സെക്രട്ടറി ജിനേഷ് ജോസഫ്, കെ എസ് ടി എ ജില്ലാ സെക്രട്ടറി എം ആർ അനിൽകുമാർ, കെ ജി ഒ എ ജില്ലാ സെക്രട്ടറി പി എസ് അബ്ദുൾ സമദ് എന്നിവർ പ്രസംഗിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി സി എസ് മഹേഷ് സ്വാഗതവും കെ ജി എൻ എ ജില്ലാ സെക്രട്ടറി സി കെ സീമ നന്ദിയും പറഞ്ഞു.