കട്ടപ്പന :ഭരണഘടനാശിൽപ്പി ഡോ.ബി ആർ അംബേദ്കറുടെ 88 മത് സ്മൃതി ദിനം ആചരിച്ചു. കട്ടപ്പനയിൽ അംബേദ്കർ/ അയ്യങ്കാളി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുഷ്പാർച്ച നടത്തിയത് . അദ്ദേഹത്തിന്റെ ഓർമ്മദിവസമായ ഡിസംബർ 6 പൊതു അവധി ദിനമായി ആചരിക്കണമെന്നും മറ്റ് ദേശീയ നേതാക്കന്മാരോടൊപ്പം തന്നെ പ്രാധാന്യത്തോടുകൂടി അദ്ദേഹത്തിന്റെ ഓർമ്മദിവസവും ആചരിക്കപ്പെടേണ്ടതാണെന്നും തദ്ദേശ സ്വയംവര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ജനാധിപത്യ കേന്ദ്രങ്ങൾ അത് ഏറ്റെടുത്ത് പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കട്ടപ്പന നഗരസഭ കൗൺസിലർ പ്രശാന്ത് രാജു പരിപാടി ഉദ്ഘാടനം ചെയ്തു.
എ .കെ. സി. എച്ച്.എം എസ് ജില്ലാ കമ്മിറ്റിയംഗം രാജീവ് രാജീവ് അദ്ധ്യക്ഷനായിരുന്നു .കെ.പി.എം സംസ്ഥാന കമ്മിറ്റി അംഗം സുനീഷ് കുഴിമറ്റം മുഖ്യപ്രഭാഷണം നടത്തി, എ,കെ.സി .എച്ച് .എം .എസ് ജില്ലാ ഷോപ്സ് സെക്രട്ടറി കെ കെ കുഞ്ഞുമോൻ, സി എസ് ഡി എസ് താലൂക്ക് ട്രഷറർ ബിജു പൂവത്താനി ,ആർ .ഗണെശൻ ,എ മുരളി, സരിത കെ .സാബു തുടങ്ങിയവർ സംസാരിച്ചു.