തൊടുപുഴ: പൂമാല സ്‌കൂളിൽ ട്രൈബൽ വിദ്യാർത്ഥികളുടെ പ്രഭാത ഭക്ഷണം മുടങ്ങിയ സംഭവത്തെ തുടർന്ന് ജില്ല ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി അരവിന്ദ് ബി. എടയോടി വെള്ളിയാഴ്ച പൂമാല സ്‌കൂൾ സന്ദർശിച്ചു.ആദ്യ സഹായം എന്ന നിലയിൽ 15000 രൂപ കേരള ഗ്രാമീണ ബാങ്ക് നൽകി. ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് ഫണ്ട് അനുവദിച്ചത്. ഒരു വിദ്യാർത്ഥിക്ക് 30 രൂപയാണ് ശരാശരി ഒരു ദിവസം ആവശ്യമുള്ളത്. പൂമാല സ്‌കൂളിൽ 108 ട്രൈബൽ വിദ്യാർത്ഥികളുണ്ട്. വെള്ളിയാമറ്റം പഞ്ചായത്തിൽ ആകെ 200 ട്രൈബൽ വിദ്യർത്ഥികൾ പഠിക്കുന്നു. പ്രഭാത ഭക്ഷണം മുടങ്ങിയ സംഭവം വാർത്ത ആയതിനെ തുടർന്ന് കലക്ടർ ട്രൈബൽ ഡിപാർട്ട്‌മെന്റിനോട് റിപ്പോർട്ട് അവശ്യപ്പെട്ടിണ്ട്.
തൊടുപുഴ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയുമായ ശശികുമാർ പി.എസ്, ഡി.എൽ.എസ്.എ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു.ഇതെ തുടർന്നാണ് സെക്രട്ടറി സ്‌കൂൾ സന്ദർശിച്ചത്.
പൂമാ ല ഗവ.ട്രൈബൽ സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർഥി വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റിന് കത്ത് എഴുതിയതോടെയാണ് സംഭവത്തിന്റെ ഗൗരവം പുറത്താകുന്നത്.