തൊടുപുഴ: കേരളത്തിലെ വ്യാപാരികൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചത് നീതീകരിക്കാവുന്നകാര്യമല്ലന്ന് തൊടുപുഴ മർച്ചന്റ് അസോസിയേഷൻ അഭിപ്രായപ്പെട്ടു. വാടക അടക്കുന്നതിനും ബാങ്ക് ലോൺ അടക്കുന്നതിനും വളരെ ബുദ്ധിമുട്ട് വ്യാപാരികൾ നേരിടുന്ന ഈ സമയത്ത് വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചത് തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടി നേരിടുമെന്നും അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ അഭിപ്രായപ്പെട്ടു.
വിലക്കയറ്റവും മറ്റ് സംസ്ഥാനങ്ങളിലെ ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം കാരണവും ആധുനിക സംവിധാന രീതി അവലംബിച്ച് മറ്റു സംസ്ഥാനങ്ങൾ ഉത്പാദിപ്പിച്ച് വിപണിയിൽ സ്ഥാനം പിടിക്കും. ഇത് നമ്മുടെ സംസ്ഥാനത്തെ വ്യാപാര വ്യവസായ മേഖലയിൽ സ്തംഭനം ഉണ്ടാക്കുന്നുവെന്നും ഇന്ന് ചേർന്ന തൊടുപുഴ മർച്ചന്റസ് അസോസിയേഷന്റെ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. കാർഷിക മേഖലയ്ക്ക് നൽകുന്നതപോലെ തന്നെ വ്യാപാര വ്യവസായ മേഖലയ്ക്കും ഇളവ് അനുവദിക്കണമെന്ന് സെക്രട്ടറിയേറ്റ് യോഗം സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചുപ്രസിഡന്റ് രാജു തരണിയലിന്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സി കെ നവാസ്, ട്രഷറർ അനിൽ പീടികപ്പറമ്പിൽ, വൈസ് പ്രസിഡണ്ട് മാരായ നാസർസൈറ, ഷെരീഫ് സർഗ്ഗം, സെക്രട്ടറിമാരായ ഷിയാസ് എംപിസ്, കെപി ശിവദാസ്, ജോസ് കളരിക്കൽ, ലിജോൺസ് ഹിന്ദുസ്ഥാൻ, ജഗൻ ജോർജ് എന്നിവർ പങ്കെടുത്തു