കട്ടപ്പന : സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സപ്ലൈകോ ഔട്ട്‌ലെറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി.
അധ്വാനിക്കുകയും ഭാരം വഹിക്കുകയും ചെയ്യുന്ന സാധാരണക്കാരുടെ ദുരിതം മനസ്സിലാക്കാത്ത ഗവണ്മെന്റാണ് കേരളം ഭരിക്കുന്നതെന്നും ക്രിസ്മസ് കാലം ജനങ്ങൾക് വറുതിയുടെ കാലമായി മാറ്റുവാനാണ് സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിച്ചതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും നേതാക്കൾ ആരോപിച്ചു.കെ .പി .സി .സി സെക്രട്ടറി തോമസ് രാജൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി അഡ്വ. കെ ജെ ബെന്നി മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി, വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിസ്മി ജോർജ്, നേതാക്കളായ അഡ്വ .കെ കെ മനോജ്, മനോജ് മുരളി,,ജോസ് മൂത്തനാട്ട്, ഷാജി വെള്ളംമാക്കൽ,പ്രശാന്ത് രാജു, സിജു ചക്കുംമൂട്ടിൽ, പി എം ഫ്രാൻസിസ്, സാജു കാരക്കുന്നേൽ, എ .എം സന്തോഷ്, ബിനോയ് വെണ്ണിക്കുളം, കെ എസ് സജീവ് തുടങ്ങിയവർ പങ്കെടുത്തു.