
ശാന്തമ്പാറ: പ്രസംഗിക്കാൻ നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും അടിച്ചാൽ തിരിച്ചടിക്കണമെന്നും എം.എൽ.എ എം.എം. മണി. ശാന്തമ്പാറ സി.പി.എം ഏരിയാ സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിച്ചാൽ തിരിച്ചടിക്കുക, പ്രതിഷേധത്തിലൂടെ ആളുകളെ നമ്മുടെ കൂടെ നിറുത്തണം. തിരിച്ചടിച്ചത് നന്നായെന്ന് പറയിപ്പിക്കണം. താനടക്കം ഇവിടെയിരിക്കുന്ന നേതാക്കളെല്ലാം അടിച്ചിട്ടുണ്ട്. സൂത്രപ്പണികൊണ്ട് പ്രസംഗിച്ച് നടന്നാൽ പ്രസ്ഥാനം കാണില്ല. എന്നുകരുതി നാളെ മുതൽ കവലയിലിറങ്ങി സംഘർഷമുണ്ടാക്കണമെന്നല്ല. ജനങ്ങൾ അംഗീകരിക്കുന്ന മാർഗം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.