ഇടുക്കി: സായുധസേനാ പതാകദിനാചരണവും പതാകനിധിയുടെ സമാഹരണോദ്ഘാടനവും എ.ഡി.എം ഷൈജു പി. ജേക്കബ് നിർവഹിച്ചു. സൈനികരുടെ ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ഫലമാണ് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സൈനിക ക്ഷേമ ഓഫീസർ സി.ഒ. ബിജു, ജില്ലാ സൈനിക ക്ഷേമ ഓഫീസിലെ ഉദ്യോഗസ്ഥർ, 33 കേരള ബറ്റാലിയനിൽ നിന്നുള്ള എൻ.സി.സി കേഡറ്റുമാർ എന്നിവർ പങ്കെടുത്തു.