തൊടുപുഴ: വിലക്കയറ്റത്തിനെതിരെ എസ് യു സി ഐ (കമ്യൂണിസ്റ്റ്) ആഭിമുഖ്യത്തിൽ നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി ധർണ്ണ നടത്തി. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് സപ്ലൈക്കോയുടെ മുന്നിലായിരുന്നു സമരം നടത്തിയത്. എസ്.യു.സി.ഐ (സി) സംസ്ഥാന കമ്മിറ്റിയംഗം ഷൈല കെ. ജോൺ ഉദ്ഘാടനം ചെയ്തു. വിലക്കയറ്റം തടയുക, സപ്ലൈക്കോ ഔട്ട്ലറ്റുകൾ കാര്യക്ഷമമാക്കുക, അവശ്യവസ്തുക്കളുടെ മൊത്ത ചില്ലറ വ്യാപാരം സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാ കമ്മിറ്റിയംഗം കെ.എൽ. ഈപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ. വിനോദ്കുമാർ, പി.ടി. വർഗ്ഗീസ്, പ്രഭ ജയ്സി, സിബി സി. മാത്യു, കെ.എം. ജോണി രാജൻ പൂമാല എന്നിവർ പ്രസംഗിച്ചു.