തൊടുപുഴ: ഉടുമ്പന്നൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട റോഡുകളായ മഞ്ചിക്കല്ല്, വെണ്ണിയാനി, വി.സി വളവ് റോഡ്, ചീനിക്കുഴി, ഒലിവിരുപ്പ് റോഡ് എന്നിവ ഗതാഗതയോഗ്യമല്ലാതായിട്ട് നാളുകളായി. ഈ റോഡുകൾ അടിയന്തരമായി പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജോ ചേരിയിൽ, മുൻ പഞ്ചായത്ത് മെമ്പർ ഷീല സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പി.ജെ. ജോസഫ് എം.എൽ.എയ്ക്ക് മഞ്ചിക്കല്ല് നിവാസികൾ നിവേദനം നൽകി. ഡെന്നി പൊരിയത്ത്, ടോമി അറുമാക്കൽ, ജോണി മുതലക്കുഴിയിൽ, അഗസ്റ്റ്യൻ തോട്ടത്തിൽ, ഷൈജു മുണ്ടയ്ക്കൽ, ടോമി വരകിൽപ്പറമ്പിൽ, സാബു കൂവക്കാട്ടിൽ, സാബു വേലിയ്ക്കക്കത്ത് എന്നിവർ നേതൃത്വം നൽകി.