കട്ടപ്പന: ഹൈറേഞ്ചിലെ ഏറ്റവും വലിയ കരോൾഗാനമത്സരമായ 'കാന്റിക് ഡി നോയൽ" അഞ്ചാംസീസൺ 14ന് വൈകിട്ട് അഞ്ചിന് ലബ്ബക്കട ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടക്കുമെന്ന് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് അറിയിച്ചു. സി.എസ്.ടി സഭ സെന്റ് ജോസഫ് പ്രൊവിൻസിന്റെ അസിസ്റ്റന്റ് പ്രൊവിൻഷ്യൽ ഫാ. ജോസ് തടത്തിൽ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര പിന്നണി ഗായകൻ ലിബിൻ സ്‌കറിയയാണ് വിധികർത്താവ്. ജെ.പി.എം ബി.എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. റോണി എസ്. റോബർട്ട്, ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി. ജോൺസൺ എന്നിവർ വിശിഷ്ടാതിഥികളാകും.സംസ്ഥാനത്തുടനീളമുള്ള 15 കരോൾ ഗാന ടീമുകൾ മത്സരിക്കും. ആദ്യ അഞ്ച് സ്ഥാനക്കാർക്ക് യഥാക്രമം 25​000, 15000, 10000, 5000, 4000 രൂപ ക്യാഷ് അവാർഡ് നൽകും. ജെ.പി.എം ആർട്സ് ആന്റ് സയൻസ്, ബി.​എഡ് കോളേജുകൾ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കോളേജുകളിലെ വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിക്കും. ഹൈറേഞ്ചിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആയിരങ്ങൾ പങ്കെടുക്കുമെന്ന് ജെ.പി.എം ആർട്സ് ആന്റ് സയൻസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ്, ബർസാർ ഫാ. ചാൾസ് തോപ്പിൽ, പ്രോഗ്രാം കോ- ഓർഡിനേറ്റർമാരായ ലെഫ്. സജീവ് തോമസ്, ടോംസൺ ജോസഫ്, നിതിൻ അമൽ ആന്റണി എന്നിവർ പറഞ്ഞു.