തൊടുപുഴ: സംസ്ഥാന ജീവനക്കാർക്കായി കേരള എൻ.ജി.ഒ യൂണിയൻ സംഘടിപ്പിക്കുന്ന ഒമ്പതാമത് സംസ്ഥാന കായിക മേള ഇന്ന് നടക്കും. മേളയോടനുബന്ധിച്ച് കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കലാ സാംസ്‌കാരിക വേദിയായ കനൽ കലാവേദിയുടെ ആഭിമുഖ്യത്തിലാണ് ജില്ലയിലെ സംസ്ഥാന ജീവനക്കാർക്കായി ജില്ലാ കായിക മേള സംഘടിപ്പിക്കുന്നത്. ഇന്ന് രാവിലെ 9.30ന് നെടുങ്കണ്ടം സിന്തറ്റിക് സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. രാവിലെ 9.30ന് അന്തർദേശീയ പഞ്ചഗുസ്തി താരവും ദേശീയ സ്വർണ്ണ മെഡൽ ജേതാവുമായ കുമാരി അതുല്യ ബിജു മത്സര പരിപാടി ഉദ്ഘാടനം ചെയ്യും.