 
തൊടുപുഴ: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ പന്തംകൊളുത്തി പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി ഉദ്ഘാടനം ചെയ്തു. ജനങ്ങളെ കൊള്ളയടിക്കുന്നതിൽ പിണറായി സർക്കാരും കുറുവാ സംഘവും തമ്മിലുള്ള മത്സരമാണ് കേരളത്തിൽ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ വി.ഇ. താജുദ്ദീൻ, ടി.ജെ. പീറ്റർ, ജാഫർ ഖാൻ മുഹമ്മദ്, ജോർജ് താന്നിക്കൽ, ബ്ലോക്ക് ഭാരവാഹികളായ ജയ്സൺ ജോസഫ്, സുരേഷ് രാജു, റഷീദ് കപ്രാട്ടിൽ, കെ.എച്ച്. ഷാജി, ഷാഹുൽ ഹമീദ്, അബ്ദുൽ ഖാദർ, നാസർ പാലമൂടൻ, അക്ബർ ടി.എൽ, ഒ.കെ. അഷറഫ്, നിസാർ, സിയാദ്, ജോമോൻ, ജയ്സൺ പാറക്കടവ്, അൻസ് , ജയകുമാർ, ജോ, പോൾ എന്നിവർ നേതൃത്വം നൽകി.