തൊടുപുഴ: എസ്.എൻ.‌ഡി.പി യോഗം തൊടുപുഴ യൂണിയനിലെ 44 ശാഖാ പ്രസിഡന്റ്,​ വൈസ് പ്രസിഡന്റ്,​ സെക്രട്ടറി,​ വനിതാസംഘം പ്രസിഡന്റ്,​ വൈസ് പ്രസിഡന്റ്,​ സെക്രട്ടറി,​ വനിതാസംഘം യൂണിയൻ പ്രതിനിധികൾ,​ യൂണിയൻ പോഷക സംഘടനാ നേതാക്കൾ എന്നിവരെ പങ്കെടുപ്പിച്ച് 'സ്നേഹജ്വാല 2K24" നേതൃത്വ ക്യാമ്പ് 15ന് കഞ്ഞിക്കുഴി എസ്.എൻ.എച്ച്.എസ്.എസ് ഓ‌ഡിറ്റോറിയത്തിൽ നടക്കും. പഠനക്ലാസ്,​ ചർച്ചകൾ,​ കലാ- സാംസ്കാരിക പരിപാടികൾ എന്നിവ ക്യാമ്പിലുണ്ടാകും. ഞായറാഴ്ച രാവിലെ 9.30ന് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. 10ന് ബിജു പുളിക്കലേടത്ത് പഠന ക്ലാസ് നയിക്കും. ഉച്ചയ്ക്ക് 12ന് തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവന്റെ അദ്ധ്യക്ഷതയിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തൊടുപുഴ യൂണിയൻ കൺവീനർ പി.ടി. ഷിബു സ്വാഗതമാശംസിക്കും. യൂണിയൻ​ വൈസ് ചെയർമാൻ ആർ. ബാബുരാജ്,​ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.കെ. മനോജ്,​ എ.ബി. സന്തോഷ്,​ സ്മിത ഉല്ലാസ് എന്നിവർ ആശംസകളർപ്പിക്കും. രണ്ട് മുതൽ സംഘടനാവിഷയങ്ങളിൽ ചർച്ച നടക്കും. തുടർന്ന് കലാസാംസ്കാരിക പരിപാടികൾ. രാത്രി ഏഴിന് സ്നേഹവിരുന്ന്.