തൊടുപുഴ: ഓരോ വധുവും വരനും സ്വപ്നം കണ്ട വിവാഹ വസ്ത്രങ്ങളുടെ അതുല്യമായ കളക്ഷനുമായി തൊടുപുഴ മഹാറാണി വെഡിംഗ് കളക്ഷനിൽ ബ്രൈഡ്സ് ഒഫ് മഹാറാണി വെഡിംഗ് ഫെസ്റ്റിവലും എക്സിബിഷനും ആരംഭിച്ചു. ഇന്ത്യ ഒട്ടാകെ സഞ്ചരിച്ച് വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത അതുല്യമായ ഡിസൈനുകളിലുള്ള ലഹങ്കകളുടെയും വെഡിംഗ് ഗൗണുകളുടെയും കാഞ്ചീപുരം സാരികളുടെയും ഷെർവാണികളുടെയും ഏറ്റവും പുതിയ കളക്ഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ജനുവരി ഏഴ് വരെയാണ് ബ്രൈഡൽ എക്സിബിഷൻ തൊടുപുഴ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. നവീകരിച്ച പുതിയ ബ്രൈഡൽ സെക്ഷന്റെ ഉദ്ഘാടനവും ബ്രൈഡൽ എക്സിബിഷന്റെ ലോഞ്ചും പ്രമുഖ സിനിമാ താരം മഹിമ നമ്പ്യാർ നിർവഹിച്ചു. "ബ്രൈഡ്സ് ഓഫ് മഹാറാണി" വെഡിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി 17 വരെ പർച്ചേസ് നടത്തുന്ന വെഡിംഗ് കസ്റ്റമേഴ്സിന് ഒരു "ഡയമണ്ട് " റിംഗ് സൗജന്യമായി ലഭിക്കും. കൂടാതെ ഈ കസ്റ്റമേഴ്സിന് ബ്രൈഡ്സ് ഓഫ് മഹാറാണി എന്ന പ്രിവിലേജ് കസ്റ്റമർ ക്ലബ്ബിന്റെ ഭാഗമാകാനും നിരവധി പർച്ചേസ് പ്രിവിലേജുകൾ ഭാവിയിൽ നേടാനും സാധിക്കും. "ബ്രൈഡ്സ് ഓഫ് മഹാറാണി" വെഡിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി മഹാറാണി വെഡിംഗ് കളക്ഷന്റെ ഒരു കോർപ്പറേറ്റ് റെസ്പോൺസിബിലിറ്റി എന്ന നിലയിൽ നിരവധി സാമൂഹിക പ്രവർത്തനങ്ങളും തുടർന്നുവരുന്ന ദിവസങ്ങളിൽ നടക്കും.