 
തൊടുപുഴ: എൻ.ജി.ഒ യൂണിയൻ കലാ കായിക വിഭാഗമായ കനൽ കലാവേദിയുടെ നേതൃത്വത്തിൽ നടത്തിയ ജില്ലാ കായികമേള അന്തർദേശീയ പഞ്ചഗുസ്തിതാരം അതുല്യ ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എസ്. മഹേഷ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. ഹാജറ, സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്. സുനിൽകുമാർ, കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ, ജില്ലാ ട്രഷറർ പി.എ. ജയകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ടി.ജി. രാജീവ്, ജോബി ജേക്കബ്, വൈസ് പ്രസിഡന്റ് ജി. ഷിബു എന്നിവർ പ്രസംഗിച്ചു. കനൽ കലാവേദി കൺവീനർ സജിമോൻ ടി. മാത്യു സ്വാഗതവും ഉടുമ്പഞ്ചോല ഏരിയ പ്രസിഡന്റ് എം. മിബി നന്ദിയും പറഞ്ഞു. വനിതകൾക്കും പുരുഷന്മാർക്കും സീനിയർ, സൂപ്പർ സിനിയർ, മാസ്റ്റേഴ്സ് എന്നീ വിഭാഗങ്ങളായാണ് മത്സരം നടന്നത്. 97 പോയിന്റ് നേടി ഉടുമ്പഞ്ചോല ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. 65 പോയിന്റ് നേടി തൊടുപുഴ വെസ്റ്റ് ഏരിയ രണ്ടാം സ്ഥാനവും 36 പോയിന്റ് നേടിയ ഇടുക്കി ഏരിയ മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയവർ ഡിസംബർ 22ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കും.