prathisheda-march
വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ യൂത്ത് ലീഗ് തൊടുപുഴ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ പ്രസിഡൻ്റ് പി.എച്ച്. സുധീർ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ജനത്തെ ഷോക്കടിപ്പിച്ച വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ യൂത്ത് ലീഗ് പ്രതിഷേധിച്ചു. മങ്ങാട്ടു കവലയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച്. സുധീർ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് തൊടുപുഴ മുനിസിപ്പൽ പ്രസിഡന്റ് എം.എ. സബീർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ.എം. ഹാരിദ് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം.എ. കരീം, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഇ.എ.എം അമീൻ, നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം. നിഷാദ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം. അബ്ദുൽ ഷുക്കൂർ, നിയോജക മണ്ഡലം ഭാരവാഹികളായ സലിം മാട്ടയിൽ, പി.എൻ. ജാഫർ, പി.എൻ. സിയാദ് എന്നിവർ സംസാരിച്ചു. നേതാക്കളായ പി.ഇ. നൗഷാദ്, വി.എം. ജലീൽ, ഷബീർ മുട്ടം, ഷാമൽ അസീസ്, ഹാഷിം റാത്തപ്പിള്ളി, സനീഷ് റഹീം, വി.കെ. റബീഷ്, ബിലാൽ, അൽ അമീൻ, അൽത്താഫ്, അനൂപ്, സഹൽ, അൽ സാബിത്ത്, ഇബ്രാഹിം ബാദുഷ എന്നിവർ നേതൃത്വം നൽകി. യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഷാഹുൽ കപ്രാട്ടിൽ സ്വാഗതവും ട്രഷറർ പി.ബി. അനസ് നന്ദിയും പറഞ്ഞു.