അടിമാലി: വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചതിനെതിരെ യു.ഡി.എഫ് അടിമാലിയിൽ പ്രതിഷേധ പ്രകടനം നടത്തി. യോഗത്തിൽ യു.ഡി.എഫ് അടിമാലി പഞ്ചായത്ത് ചെയർമാൻ എം.എം. നവാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു പി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. സിയാദ്, യു.ഡി.എഫ് കൺവീനർ ഒ.ആർ. ശശി, ബാബു കീച്ചേരി, കെ.എ. കുര്യൻ, വി.എം. റസാക്ക്, പി.ആർ. സലിംകുമാർ, കെ.പി. അസ്സീസ്, സി.എസ്. നാസർ, സിജോ പുല്ലൻ, എം.ഐ. ജബ്ബാർ, കെ.എസ്. മൊയ്തു, ജെ.ബി.എം അൻസാർ, അനസ് കോയൻ, കെ.എം. താഹ, സി.പി. ഹസൻ, സലാം സ്രാമ്പിക്കൽ, എസ്.എ. സജാർ, കെ.എസ്. മൊയ്തു എന്നിവർ ഉൾപ്പെടെ നിരവധി പേർ പ്രകടനത്തിൽ പങ്കെടുത്തു. കോൺഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്റ് ഹാപ്പി കെ. വർഗീസ് നന്ദി പറഞ്ഞു.