pensioners-league
കേരളാ സർവ്വീസ് പെൻഷനേഴ്‌സ് ലീഗ് ജില്ലാ പ്രവർത്തക യോഗം മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: കേരളാ സർവ്വീസ് പെൻഷനേഴ്സ് ലീഗ് ജില്ലാ പ്രവർത്തക കൺവൻഷൻ ലബ്ബാ സാഹിബ് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. സൈനുദീൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എൻ മൊയ്തീൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് നസിം ഹരിപ്പാട്, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം എസ്.എം ഷരീഫ്, എം.എം മുഹമ്മദ്, കെ.എസ് പരീത് എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി കെ.എസ് പരീത് (പ്രസിഡന്റ്), ടി.ഇ അലിയാർ (ജന.സെക്രട്ടറി), എം എം അബ്ദുൾ ഷുക്കൂർ (ട്രഷറർ), കെ എ അബ്ദുൾ റഷീദ് , പി പി ഇസ്മായിൽ (വൈസ് പ്രസിഡന്റുമാർ), പി.കെ അസീസ്, എൻ.കെ ഇൽയാസ് , ജുബൈരിയ ഷുക്കൂർ (ജോ.സെക്രട്ടറിമാർ), സാബിറാ ബീവി (വനിതാ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.