 
കട്ടപ്പന: ഉപ്പുതറ കണ്ണംപടി ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ പ്രവൃത്തി പരിചയ ദ്വിദിന ശില്പശാലയും പ്രദർശന മേളയും നടന്നു. പ്രത്യേക പഠന പരിപോഷണ പദ്ധതിയുടെ ഭാഗമായിട്ടാണ് പരിപാടി നടത്തിയത്. രണ്ടു ദിവസമായി നടന്ന ശില്പശാലയിൽ ഗ്ലാസ് പെയിന്റിംഗ്, സോപ്പ് , സോപ്പ്‌പൊടി, സോപ്പ് ലോഷൻ, ബുക്ക് ബൈന്റിങ്, പേപ്പർ ക്യാരി ബാഗ്, പേപ്പർ കവർ, നക്ഷത്ര വിളക്കുകൾ എന്നിവയുടെ നിർമ്മാണം നടന്നു. പ്രദർശനത്തിന്റെ ഉദ്ഘാടനം കീഴുകാനം ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി. നിർമൽജിത്ത് നിർവഹിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ കെ. ബാബുവിന്റെ സംഘാടകത്വത്തിലാണ് പരിപാടി നടന്നത്. കട്ടപ്പന ബി.ആർ.സിയിലെ അദ്ധ്യാപകരായ കെ.വി. സാലി, മേരി കുര്യൻ എന്നിവർ നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് കെ.ജി. സുനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. അനീഷ്, സീനിയർ അസിസ്റ്റന്റ് പി. റെജികുമാർ, അദ്ധ്യാപകരായ ഡോ. എസ്. സുമ, റീന സെബാസ്റ്റ്യൻ, എസ്. സീതുലക്ഷ്മി എന്നിവർ സംസാരിച്ചു.