അടിമാലി: സൗത്ത് നോർത്ത് ശല്യാംപാറ പി.ഡബ്ല്യു.ഡി റോഡ് പുനർനിർമ്മിക്കുക, റോഡ് പണിയിൽ നടന്ന അഴിമതി അന്വേഷിക്കുക, കരാറുകാരനെതിരെയും പണിയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും ശിക്ഷണ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലിംലീഗ് വെള്ളത്തൂവൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് ശല്യാംപാറയിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ലീഗ് വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ കലാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സദസ് ലീഗ് ജില്ലാ സെക്രട്ടറി വി.എം. റസാക്ക് ഉദ്ഘാടനം ചെയ്തു. മുസ് ലിം ലീഗ് ജില്ലാ വർക്കിംഗ് കമ്മിറ്റി മെമ്പർ അനീഫ അറക്കൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ് തോമസ്, മുസ്ലീംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ബഷീർ പഴമ്പിള്ളിത്താഴം, പഞ്ചായത്ത് മെമ്പർ ജാസ്മി അമാൻ തുടങ്ങിയവർ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി അമാൻ പള്ളിക്കര നന്ദി പറഞ്ഞു.