citu
ഇടുക്കി ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു)​ ജില്ലാ സമ്മേളനം ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ഇടുക്കി ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു)​ ജില്ലാ സമ്മേളനം തൊടുപുഴയിൽ നടന്നു. തൊടുപുഴ സി.ഐ. ടി. യു ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.എം. ബാബു അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. ബസ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എം.എസ്. സ്‌കറിയ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ജെ. ദേവസ്യ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കെ.വി. ജോയി സ്വാഗതം പറഞ്ഞു. വി.കെ. അജി രക്തസാക്ഷി പ്രമേയവും അനീഷ് ജോസഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. സോമൻ, ഇ.വി. സന്തോഷ്, എം.ആർ. സഹജൻ, സിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു. സംഘാടക സമതി കൺവീനർ വി.എം. വിപിൻ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി കെ.എം. ബാബു (പ്രസിഡന്റ്),​കെ.ജെ. ദേവസ്യ (സെക്രട്ടറി)​, കെ.വി. ജോയി (ട്രഷറർ)​, സന്തോഷ് കുമാർ,​ ഷിജോ ജോസഫ് (വൈസ് പ്രസിഡന്റുമാർ)​, റോബിൻസ് അവരാച്ചൻ (ജോയിന്റ് സെക്രട്ടറിമാർ)​ എന്നിവർ ഭാരവാഹികളായി 21 അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.