പീരുമേട്: കുട്ടിക്കാനം മരിയൻ കോളേജിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങ് ആൻഡ് എക്സ്റ്റൻഷന്റെയും സ്‌കൂൾ ഓഫ് സോഷ്യൽ വർക്കിന്റെയും നേതൃത്വത്തിൽ കോഴിക്കോട് എം.എച്ച്.എ.ടിയുടെ സാങ്കേതിക സഹായത്തോടെ ആരംഭിച്ച കമ്മ്യൂണിറ്റി വെൽനെസ് സെന്റർ 10ന് രാവിലെ 10.30ന് ലോകാരോഗ്യ സംഘടന കൺസൾട്ടന്റ് ഡോ. രാജീവ് സേതുമാധവൻ ഉദ്ഘാടനം ചെയ്യും. മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്ക് സൗജന്യമായി വിദഗ്ദ്ധമായ പരിശോധനയും ചികിത്സയും ഒപ്പം സാമൂഹിക ഉന്നമനത്തിനുള്ള വിവിധ പരിപാടികളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.