 
തൊടുപുഴ: മുനിസിപ്പൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുമ്പിലുള്ള ശുചിമുറിക്ക് മുമ്പിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. കോൺഗ്രസ് നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ കെ. ദീപക് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ നഗരസഭയിലെ ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളെ ബാധിക്കുന്ന ശുചിമുറിക്ക് സൗകര്യം പോലും ഒരുക്കുന്നതിൽ പരാജയപ്പെട്ട നഗരസഭാ ചെയർപേഴ്സൺ തൊടുപുഴയുടെ ശാപമായി മാറിയെന്ന് കെ. ദീപക് പറഞ്ഞു. ധർണയ്ക്ക് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.എച്ച്. സജീവ്, മൂൻബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ്, കെ.എസ്. ജോൺ, ടി.എൽ. അക്ബർ, സജിമോൻ, ജോസലറ്റ്, നാസർ പാലമൂടൻ, ഷാഹുൽ ഹമീദ്, ഒ.കെ. അഷറഫ്, അച്ചാമ്മ, സാജു ആന്റണി, കൗൺസിലർമാരായ നീനു പ്രശാന്ത്, രാജി അജേഷ്, നിസ സക്കീർ, സനു കൃഷ്ണൻ, ജോർജ്ജ് ജോൺ, ജയ്സൺ, ബേബി, ബിനീഷ്, അലക്സാണ്ടർ, ഷാജഹാൻ, റോയി, മായ രതീഷ്, മുനിർ, അരുൺ ഉദായൻ, ജോ, യൂജിൻ ബേബി, ബിജു,പോൾ, കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.