h

ഇടുക്കി: കെ.പി.സി.സി പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുൻ കെ.പി.സി.സി അദ്ധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. മുരളീധരൻ. പാർട്ടി നേതൃത്വത്തിലേക്ക് യുവാക്കൾ വരട്ടെ. പക്ഷേ, അതിന് പ്രസിഡന്റിനെ മാറ്റേണ്ട കാര്യമില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപ തിരഞ്ഞെടുപ്പിലും കോൺഗ്രസ് മികച്ച പ്രകടനം കാഴ്ച വച്ചു. പാർട്ടിയെ നയിക്കാനുള്ള ആരോഗ്യം കെ. സുധാകരനുണ്ട്.

തൃശൂർ ഡി.സി.സിയിൽ പുതിയ അദ്ധ്യക്ഷനെ അടിയന്തരമായി നിയമിക്കണം. തൃശ്ശൂരിൽ ലെയ്സൺ കമ്മിറ്റിക്ക് ചെയർമാനില്ല.മുനമ്പം വിഷയത്തിൽ യു.ഡി.എഫിന്റെയും പാർട്ടിയുടെയും നിലപാട് വ്യക്തമാണ്. അവിടെ താമസിക്കുന്നവരെ ഒരിക്കലും കുടിയൊഴിപ്പിക്കാൻ പാടില്ല. വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.