 
രാജാക്കാട്: എൻ.എസ്.എസ് രാജാക്കാട് കരയോഗത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. ഹൈറേഞ്ച് എൻ.എസ്.എസ് യൂണിയൻ ചെയർമാൻ കെ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.ടി. അജയൻ നായർ തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. ഭാരവാഹികളായി പി.ബി. മുരളീധരൻ നായർ (കരയോഗം പ്രസിഡന്റ്), അനിൽകുമാർ മഠത്തിനകത്ത് (സെക്രട്ടറി), കെ. സുനിൽ (വൈസ് പ്രസിഡന്റ്), കെ.പി. രാജഗോപാൽ (ഖജാൻജി), രഘുനാഥൻ നായർ (ജോയിന്റ് സെക്രട്ടറി), പ്രദീപ് പുളിയ്ക്കാമഠം, സുരേഷ് മൂലവള്ളിൽ, മോഹനൻ നായർ, സുനിൽകുമാർ എറയണ്ണൂർ, പി.എൻ. ബിജു, ബിനീഷ് കാരിത്തോട് (കമ്മിറ്റിയംഗങ്ങൾ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. യൂണിയൻ പ്രതിനിധികളായി ആർ. ബാലൻപിള്ളി, ഗോപാലകൃഷ്ണൻ എം.എസ്, ഇലക്ടറൽ റോൾ മെമ്പറായി ഇ.വി. ശ്രീകുമാറിനെയും തിരഞ്ഞെടുത്തു.