sn
എസ്.എൻ.ഡി.പി യോഗം എൻ.ആർ. സിറ്റി ശാഖയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തക യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ശാഖാ പ്രസിഡന്റ് കെ.പി. ജയിൻ, വൈസ് പ്രസിഡന്റ് കെ.പി. സുരേന്ദ്രൻ,​ സെക്രട്ടറി പി.കെ. സുനിൽ കുമാർ, സ്കൂൾ എച്ച്.എം ശ്രീനി കെ.ആർ. തുടങ്ങിയവർ സമീപം

രാജാക്കാട്: എസ്.എൻ.ഡി.പി യോഗം എൻ.ആർ സിറ്റി ശാഖയിലെ പ്രവർത്തകയോഗം എസ്.എൻ.വി ഹയർസെക്കൻഡറി സ്‌കൂളിൽ രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.പി. ജയിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖ വൈസ് പ്രസിഡന്റ് കെ.പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി പി.കെ. സുനിൽകുമാർ സ്വാഗതമാശംസിച്ചു. ജിജി ഹരിദാസ്, പി.എൻ. ബാലകൃഷ്ണൻ, കെ.കെ. വിജയൻ, രാധാകൃഷ്ണൻ തമ്പി, ഹരിദാസ് കൊല്ലംപറമ്പിൽ എന്നിവർ സംസാരിച്ചു. യോഗത്തിൽ ഗുരു കാരുണ്യ ചികിത്സാസഹായ നിധിയുടെ ഉദ്ഘാടനവും നടന്നു.