 
കട്ടപ്പന: എസ്.എൻ.ഡി.പി യോഗം അന്യാർതൊളു ശാഖ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ ഒന്നാമത് ശ്രീനാരായണ ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. നെടുങ്കണ്ടം, കട്ടപ്പന മേഖലകളിലെ ക്യാരംസ് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഒരു മാസക്കാലം നീണ്ടുനിന്ന മത്സരത്തിൽ വിജയികൾക്ക് അന്യാർതുളു ശാഖയുടെ കീഴിലുള്ള വയൽവാരം, ശിവഗിരിനാഥൻ, ചെമ്പഴന്തി, അരുവിപ്പുറം, ആർ. ശങ്കർ, ശിവഗിരി തുടങ്ങിയ കുടുംബയോഗങ്ങൾ സമ്മാനങ്ങൾ നൽകി. ശാഖാ പ്രസിഡന്റ് പി. സന്തോഷ് അമ്പിളി വിലാസത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മാനദാന യോഗം മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുരേഷ് കോമരത്തുപറമ്പിൽ, ശാഖാ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.