obit-devasya
പി.യു. ദേവസ്യ

കട്ടപ്പന: കട്ടപ്പനയിലെ വ്യാപാരിയും പൂമറ്റംകട ഉടമയും കട്ടപ്പന പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ പൂമറ്റത്തിൽ പി.യു. ദേവസ്യ (പാപ്പ പൂമറ്റം- 80) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടിൽ ശുശ്രൂഷയ്ക്ക് ശേഷം കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗവും കെ.വി.വി.ഇ.എസ് മുൻ ജില്ലാ വൈസ് പ്രസിഡന്റുമാണ്. ഭാര്യ: മേരി പാലാ ഇല്ലിമൂട്ടിൽ കുടുംബാംഗം. മക്കൾ: സാലി, സിബി, സിനി, സിനോജ്, സ്മിത. മരുമക്കൾ: സിദ്ധു കാരാമയിൽ (ചേർപ്പുങ്കൽ), റെൻസി ഐപ്പൻപറമ്പിൽ കുന്നേൽ (മൂലമറ്റം), ജെറോം കിഴക്കേഭാഗം (മാറിക), സാജൻ പുറ്റനാനിക്കൽ (ചേമ്പളം).