തൊടുപുഴ: വൈദ്യുതി ചാർജ് വർദ്ധനയ്‌ക്കെതിരേ കേരള യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. മാതാ ഷോപ്പിങ് കോംപ്ലക്സിൽ നിന്ന് ആരംഭിച്ച മാർച്ച് ക്ലമന്റ് ഇമ്മാനുവലിന് പതാക കൈമാറിക്കൊണ്ട് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് സംസ്ഥാന നേതാക്കളായ ജോബി പൊന്നാട്ട്, ഷിബു പേരേപ്പാടൻ, ബിനോയി മുണ്ടയ്ക്കാട്ട്, പാർട്ടി ഓഫീസ് ജനറൽ സെക്രട്ടറി ഷാജി അറയ്ക്കൽ, ഷിജോ മൂന്നുമാക്കൽ, ബിനു ലോറൻസ്, രഞ്ജിത്ത് മണപ്പുറം, ടി.എച്ച് ഈസ, ടോമിച്ചൻ പി. മുണ്ടുപാലം, റിജോ തോമസ്, ഹരിശങ്കർ, സ്മിനു പുളിക്കൻ, ജോർജ് ജെയിംസ്, ജലജൻ വണ്ണപ്പുറം, അനൂപ് ജോൺ എന്നിവർ പ്രസംഗിച്ചു.