തൊടുപുഴ: നെല്ലിക്കാവ് ശ്രീസരസ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നെല്ലിക്കാവ് സംഘത്തിന്റെ ശബരിമല യാത്രയോടനുബന്ധിച്ചു 14ന് വൈകിട്ട് 6.30 മുതൽ നെല്ലിക്കാവ് ഭഗവതി ക്ഷേത്രത്തിൽ കർപ്പൂരാഴിയും വിളക്ക് പൂജയും നടത്തും. ബാബു സ്വാമി കാർമ്മികത്വം വഹിക്കും. 22ന് 111 അയ്യപ്പന്മാരുടെ കെട്ടുനിറയും ഭഗവതി ക്ഷേത്രത്തിൽ നടക്കും.